നിശബ്ദ സങ്കേതം

ഉച്ചയൂണു കഴിഞ്ഞു തിരികെ പണി സ്ഥലത്തേക്ക് പോകുന്ന വഴിയാണ്  ആ സ്ഥലം എൻ്റെ ശ്രദ്ധയിൽ പെട്ടത്.ഇലപൊഴിയുന്ന ശിശിരത്തിലും വിവിധ വർണ്ണങ്ങൾചാർത്തി നിൽക്കുന്ന  ആ പൂന്തോട്ടം എന്നെ മാടി വിളിച്ചു. എന്നും അതു വഴി സഞ്ചരിക്കാറുണ്ടെങ്കിലും എന്തേ എൻ്റെ കണ്ണുകൾ  ആ പുഷ്പ്പങ്ങളെ  കാണാതിരുന്നത് , ഇന്നെന്തേ? അവ എന്നെ മാടി വിളിക്കുന്നത്. ആരോ നിയന്ത്രിക്കുന്നു എന്ന പോലെ ഞാൻ അറിയാതെ അതിൻ്റെ ഉള്ളിലേക്ക് കടന്നു.നിശബ്ദതയുടെനിർവ്വചനമാണാ  സമതലമെന്ന് അവിടവിടെങ്ങളിൽ തല പൊക്കി നിൽക്കുന്ന ശിലാശാസനങ്ങൾ എന്നെ അറിയിച്ചു.

അതേ... കലുഷിതമായ ഈ ഭൂമിതലത്തിൽ ഒന്നും അറിയാതെ അല്ലെങ്കിൽ എല്ലാം അറിഞ്ഞുകൊണ്ട് നിശബ്ദതയെ ആഹരിക്കുന്ന അസ്ഥിപഞ്ചരങ്ങൾ വിശ്രമിക്കുന്നിടം . ഈ ഭൂമികയിൽ പ്രതികരണ ശേഷി ഇല്ലാതെ എങ്ങനെ കഴിയുന്നു അവർ എന്നോർത്തു എന്തോ എനിക്ക് അവരോടു അസൂയ തോന്നി. എൻ്റെ മനസ്സിലിരുപ്പ്മനസ്സിലായി എന്ന വിധം മൗനത്തെ ഭഞ്ജിച്ചുകൊണ്ടു  അതിൽ ഒരു തല എന്നോടു പറഞ്ഞു 'കാലം നിന്നനേയും മൗനിയാക്കും, അന്നു നീ ഈ നിശ്ശബ്ദതതയെപ്രണയിക്കും ആ പ്രണയത്തിനു അർദ്ധമുണ്ടാകണമെങ്കിൽ നീ  നടന്നു തീർക്കുന്ന ജീവിത വഴികളിൽ നിന്റെ ജീവിതംകൊണ്ടുള്ള പനിനീർ പുഴപ്പങ്ങൾ വിരിയണം".

മനസ്സിൽ വിരിഞ്ഞ നാലുവരി കവിത കയ്യിലെ കടലാസ്സിൽ കോറിയിട്ടു 

നാമെല്ലാവരും സഞ്ചരിക്കേണ്ട ഒരു പാത,

പറയാതെ പോയ വാക്കുകളും ഓർമ്മകളും  ബാക്കിയാക്കി,

അവസാന ശ്വാസം, ഒഴിയേണ്ട  അവസാനത്തെ  ഹൃദയമിടിപ്പ്,


ഒരു നിഗൂഢത, നാമെല്ലാവരും നയിക്കപ്പെടേണ്ട ഒരു യാത്ര.

തിരികെ ഞാൻ നടന്നപ്പോൾ ഓർത്തുപോയി നശ്വരമായ എന്റെ ഈ ജീവിതത്തിനു എന്തുഅർഥമാണുള്ളത്?ഈ നിശബ്ദതയെ പ്രണയിക്കുവാൻ ഒരുനാൾ ഞാനും വരും. ജീവിതത്തിന്റെ ഈ അനിയന്ത്രിത  ഓട്ടത്തിന്റെ അസാധാരണമായ ഫാന്റസികളിൽ നിന്നൊഴിഞ്ഞ , പുതിയപ്രദേശതേക്ക്.ശവകുടീരം  പുതുമയുടെ ഉന്മാദത്തിൽ നിന്നുള്ള  സംരക്ഷണമല്ല മറിച്ചോ  ശവക്കുഴികൾ ക്ഷീണിതർക്കുള്ള  കിടക്കകളാണ്, മരണം ഒരു ഉറക്കവും, കൂടുതൽസന്തോഷത്തോടുള്ള ഉറക്കം.

© avargheseparavelil

Comments

Post a Comment

Popular posts from this blog

അഹംഭാവം