തീവ്ര പരിചരണ വിഭാഗം (ICU)
photo courtesy google
മിന്നി മാഞ്ഞോരു ചിത്രം,ജീവിതത്തിന്റെ രാത്രി വശം ,
ഭയാനകമായ അഗാധത്തിന് മുകളിലെന്ന തോന്നലിൽ
ശബ്ദം വിറയ്ക്കുന്നു, ഇരുണ്ടു മൂടിയ മഞ്ഞോ മേഘമോ
വീശുന്ന കാറ്റോ ആ ആഴത്തെ മറയ്ക്കുന്നു.
നഷ്ടപ്പെട്ട കപ്പലിനായി കാത്തിരിക്കുന്നമാതിരി
ഞാനൊരു ഒരു ഒഴിഞ്ഞ കടൽത്തീരത്ത്
നേർത്ത തിരമാലകൾ ആടിഅലയ്ക്കും പോലെ
ഉപകരണത്തിൻ സ്പന്ദനങ്ങളെൻ ഹൃദയത്തിനായി
കാത്തിരിക്കുന്നു അറിയാത്ത യാത്രക്കായി
നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വിദഗ്ധർ
പ്രവർത്തിക്കുന്നു വിശ്രമമില്ലാതെ ആജ്ഞാകേന്ദ്രം
ബീപ്പുകൾ മുഴക്കുന്നു ട്യൂബുകൾ ഘടിപ്പിച്ച യന്ത്രങ്ങൾ.
വഴിയിൽ പ്രകാശം പരത്തുന്ന വിളക്ക്
അരാജകത്വത്തിലൂടെ പ്രകാശിക്കുന്ന വെളിച്ചമാണിവിടം
നീലയും പച്ചയും വസ്ത്രവാൻ സംഘം
പ്രതീക്ഷ അവർക്കൊപ്പം അടുത്തുവരുന്നു
നിരീക്ഷിക്കുന്നവർ ഓരോ ശ്വസിതം
ലഘൂകരിക്കുന്നവർ കനത്ത ഭാരം
ചൊരിയുന്നവർ സഹാനുഭൂതിയും സാന്ത്വനവും
പ്രചോദനമേകുന്നവർ സഹ-വൈകാരികതയാൽ
ശിശിരത്തിലെ ഇലകൾ പോലെ ദിവസങ്ങൾ കൊഴിഞ്ഞു
എന്നാൽ ഓർമ്മകൾ ഉജ്ജ്വലവും വ്യക്തവുമാണ്
ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഈ ഇടം
വിളക്കുമരം പോലെ തിളങ്ങുന്നു മനുഷ്യത്വത്തിൻ വിശാല വാതിൽ.
a.varghese paravelil
Comments
Post a Comment