Posts

Showing posts from August, 2023
Image
                                                             തീവ്ര പരിചരണ വിഭാഗം ( ICU) photo courtesy google മിന്നി മാഞ്ഞോരു ചിത്രം,ജീവിതത്തിന്റെ രാത്രി വശം , ഭയാനകമായ അഗാധത്തിന് മുകളിലെന്ന തോന്നലിൽ ശബ്ദം വിറയ്ക്കുന്നു, ഇരുണ്ടു മൂടിയ മഞ്ഞോ മേഘമോ വീശുന്ന കാറ്റോ ആ ആഴത്തെ  മറയ്ക്കുന്നു.   നഷ്ടപ്പെട്ട കപ്പലിനായി കാത്തിരിക്കുന്നമാതിരി ഞാനൊരു ഒരു ഒഴിഞ്ഞ കടൽത്തീരത്ത് നേർത്ത തിരമാലകൾ ആടിഅലയ്ക്കും പോലെ  ഉപകരണത്തിൻ  സ്പന്ദനങ്ങളെൻ ഹൃദയത്തിനായി കാത്തിരിക്കുന്നു അറിയാത്ത യാത്രക്കായി  നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വിദഗ്ധർ പ്രവർത്തിക്കുന്നു  വിശ്രമമില്ലാതെ ആജ്ഞാകേന്ദ്രം   ബീപ്പുകൾ മുഴക്കുന്നു ട്യൂബുകൾ ഘടിപ്പിച്ച യന്ത്രങ്ങൾ.   വഴിയിൽ പ്രകാശം പരത്തുന്ന വിളക്ക് അരാജകത്വത്തിലൂടെ പ്രകാശിക്കുന്ന വെളിച്ചമാണിവിടം  നീലയും പച്ചയും വസ്ത്രവാൻ  സംഘം പ്രതീക്ഷ അവർക്കൊപ്പം അടുത്തുവരുന്നു   ...

നിശബ്ദ സങ്കേതം

ഉച്ചയൂണു കഴിഞ്ഞു തിരികെ പണി സ്ഥലത്തേക്ക് പോകുന്ന വഴിയാണ്  ആ സ്ഥലം എൻ്റെ ശ്രദ്ധയിൽ പെട്ടത്.ഇലപൊഴിയുന്ന ശിശിരത്തിലും വിവിധ വർണ്ണങ്ങൾചാർത്തി നിൽക്കുന്ന  ആ പൂന്തോട്ടം എന്നെ മാടി വിളിച്ചു. എന്നും അതു വഴി സഞ്ചരിക്കാറുണ്ടെങ്കിലും എന്തേ എൻ്റെ കണ്ണുകൾ  ആ പുഷ്പ്പങ്ങളെ  കാണാതിരുന്നത് , ഇന്നെന്തേ? അവ എന്നെ മാടി വിളിക്കുന്നത്. ആരോ നിയന്ത്രിക്കുന്നു എന്ന പോലെ ഞാൻ അറിയാതെ അതിൻ്റെ ഉള്ളിലേക്ക് കടന്നു.നിശബ്ദതയുടെനിർവ്വചനമാണാ  സമതലമെന്ന് അവിടവിടെങ്ങളിൽ തല പൊക്കി നിൽക്കുന്ന ശിലാശാസനങ്ങൾ എന്നെ അറിയിച്ചു. അതേ... കലുഷിതമായ ഈ ഭൂമിതലത്തിൽ ഒന്നും അറിയാതെ അല്ലെങ്കിൽ എല്ലാം അറിഞ്ഞുകൊണ്ട് നിശബ്ദതയെ ആഹരിക്കുന്ന അസ്ഥിപഞ്ചരങ്ങൾ വിശ്രമിക്കുന്നിടം . ഈ ഭൂമികയിൽ പ്രതികരണ ശേഷി ഇല്ലാതെ എങ്ങനെ കഴിയുന്നു അവർ എന്നോർത്തു എന്തോ എനിക്ക് അവരോടു അസൂയ തോന്നി. എൻ്റെ മനസ്സിലിരുപ്പ്മനസ്സിലായി എന്ന വിധം മൗനത്തെ ഭഞ്ജിച്ചുകൊണ്ടു  അതിൽ ഒരു തല എന്നോടു പറഞ്ഞു 'കാലം നിന്നനേയും മൗനിയാക്കും, അന്നു നീ ഈ നിശ്ശബ്ദതതയെപ്രണയിക്കും ആ പ്രണയത്തിനു അർദ്ധമുണ്ടാകണമെങ്കിൽ നീ  നടന്നു തീർക്കുന്ന ജീവിത വഴികളിൽ നിന്റെ ജീവിതംക...

ഓർമ്മകൾ

കഴിഞ്ഞു പോയ  ഓർമ്മകൾ ഇളം കാറ്റ് പോലെ തഴുകുന്നു, മന്ത്രിക്കുന്നെൻ ചെവിയിൽ പോയ  നാളുകളുടെ കഥകൾ, അവ ഉണർത്തുന്നെൻ  സന്തോഷ സങ്കട  വികാരങ്ങൾ, ഓർമ്മിപ്പിക്കുന്നെൻ നഷ്ടങ്ങളും.